Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Removed From The Abdomen

Kasaragod

കാ​സ​ർ​ഗോ​ഡ് ആ​സ്റ്റ​ർ മിം​സി​ൽ 58 കാ​ര​ന്‍റെ ഉ​ദ​ര​ത്തി​ൽനി​ന്ന് 7.9 കി​ലോ ഭാ​ര​മു​ള്ള മു​ഴ നീ​ക്കം ചെ​യ്തു

കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​യ 58 കാ​ര​ന്‍റെ ഉ​ദ​ര​ത്തി​ൽ വ​ള​ർ​ന്ന 7.9 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള മു​ഴ ആ​സ്റ്റ​ർ മിം​സി​ലെ വി​ദ​ഗ്ധ മെ​ഡി​ക്ക​ൽ സം​ഘം സ​ങ്കീ​ർ​ണ​മാ​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ വി​ജ​യ​ക​ര​മാ​യി നീ​ക്കം ചെ​യ്തു.

സ​ർ​ജി​ക്ക​ൽ ഓ​ങ്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ​ൻ. അ​ര​വി​ന്ദ്, സ​ർ​ജി​ക്ക​ൽ ഗ്യാ​സ്‌​ട്രോ എ​ൻ​ട്രോ​ള​ജി​സ്റ്റ് ഡോ. ​എ​സ്.​എ. ജ​സീ​ൽ, അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ ഡോ. ​അ​മീ​ൻ ഗു​ൽ​ഷ​ൻ, ഇ​ന്‍റ​ൻ​സീ​വ് കെ​യ​ർ യൂ​ണി​റ്റ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​സാ​ജി​ദ് സ​ലാ​ഹു​ദ്ദീ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​പ്പോ​ലും ത​ട​സ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ വ​ള​ർ​ന്ന മു​ഴ​യാ​ണ് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്ത​ത്. മു​ഴ​യു​ടെ അ​സാ​ധാ​ര​ണ​മാ​യ വ​ലി​പ്പ​വും ഉ​ദ​ര​ത്തി​ൽ കി​ട​ന്ന രീ​തി​യും രോ​ഗി​യു​ടെ ആ​മാ​ശ​യം കു​ട​ൽ എ​ന്നി​വ​യെ ഗു​രു​ത​ര​മാ​യ രീ​തി​യി​ൽ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്ക് യാ​തൊ​രു​വി​ധ കേ​ടു​പാ​ടു​ക​ളും വ​രാ​തെ​യാ​ണ് അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മെ​ഡി​ക്ക​ൽ സം​ഘം മു​ഴ പൂ​ർ​ണ​മാ​യും വേ​ർ​പെ​ടു​ത്തി​യ​ത്.

ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ വി​ദ​ഗ്ധ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന രോ​ഗി അ​പ​ക​ടാ​വ​സ്ഥ പൂ​ർ​ണ​മാ​യി ത​ര​ണം ചെ​യ്ത​തി​നു ശേ​ഷം ആ​ശു​പ​ത്രി വി​ട്ടു. നി​ർ​ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ൽ കൃ​ത്യ​ത​യോ​ടെ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ പ്രാ​പ്ത​രാ​യ മെ​ഡി​ക്ക​ൽ വി​ദ​ഗ്ധ​രു​ടെ സാ​ന്നി​ധ്യ​വും മി​ക​ച്ച അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് ഈ ​നേ​ട്ട​ത്തി​നു തു​ണ​യാ​യ​തെ​ന്ന് ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ സു​ധീ​ർ ബ​സു​രി പ​റ​ഞ്ഞു.

Latest News

Corehub Up